
കൊച്ചി : ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ളോബല്‍ നഴ്സിങ്ങ് അവാര്‍ഡ്സ് 2025ന്റെ ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. ആരോഗ്യ പരിചരണ രംഗത്തെ ആഗോള വിദഗ്ധരായ അഞ്ച് പേരെയാണ് ഗ്രാന്‍ഡ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബോട്സ്വാനയിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും, പാര്‍ലമെന്റംഗവും, ആഫ്രിക്കന്‍ ലീഡേര്‍സ് മലേറിയ അലയന്‍സ് സ്പെഷ്യല്‍ അംബാസഡറും, ഗ്ളോബല്‍ എച്ച്ഐവി പ്രിവെന്‍ഷന്‍ കോ അലീഷന്‍ കോ-ചെയര്‍ പേഴ്സണുമായ ഷൈയ്ല ട്ലോ, സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഡബ്ല്യൂഎച്ച്ഒ കൊളാബറേറ്റിങ്ങ് സെന്റര്‍ ഫോര്‍ നഴ്സിങ്ങിന്റെ അഡ്ജങ്ക്റ്റ് പ്രൊഫസറും, ഹ്യൂമണ്‍ റിസോര്‍സസ് ഫോര്‍ ഹെല്‍ത്ത് ജേര്‍ണലിന്റെ എഡിറ്റര്‍ ഓഫ് എമരിറ്റസുമായ ജെയിംസ് ബുക്കാന്, ഒബിഇ അവാര്‍ഡ് ജേതാവ് ((ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍), സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റ്, എൻഎച്ച്എസ് സെന്‍ട്രല്‍-നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മൂന് സിഇഒ, റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ മുന്‍ സിഇഒയുമായ ഡോക്ടര്‍ പീറ്റര്‍ കാര്‍ട്ടര്‍, ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന് പ്രസിഡന്റ് ഇലക്റ്റ്, ഫ്രാന്‍സിലെ അക്സാ എസൻഷ്യോൾ സീനിയര്‍ കണ്‍സള്‍ട്ടന്റ്, യുക്കെയിലെ ഹെൽത്ത്ഫോർഓൾ അഡ്വൈസറിയുടെ മാനേജിങ്ങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ......
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുന്‍നിര കമ്പനി മാന്‍ കാന്‍കോര്‍ വികസിപ്പിച്ചെടുത്ത കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് 23-മത് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്കാരം. താരന് പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നല്കുന്ന പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്.സൗന്ദര്യവര്‍ദ്ധക, പേഴ്സണല്‍ കെയര്‍ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ 2003 മുതല്‍ നല്‍കിവരുന്ന പ്രമുഖ ബഹുമതിയാണ് ബിഎസ്ബി ഇന്നവേഷന്‍. അസംസ്കൃത വസ്തുക്കള്‍, പ്രായോഗിക ആശയങ്ങള്‍, വ്യാവസായിക പ്രക്രിയകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നവീകരണം, സുസ്ഥിരത, കാര്യപ്രാപ്തി എന്നിവയിലൂന്നിയുള്ള മുന്‍നിര ഗവേഷണത്തിനും വികസനങ്ങള്‍ക്കുമാണ് പുരസ്കാരം നല്‍കുന്നത്. ......
ജംബോ ഇലക്ട്രോണിക്സിൽ അവിശ്വസനീയമായ ഡീലുകളും എക്സ്ക്ലൂസീവ് ഗിഫ്റ്റ് വൗച്ചറുകളും സഹിതം മെഗാ പ്രമോഷൻ ആരംഭിക്കുന്നു ഖത്തറിലെ ഉപഭോക്തൃ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ മേഖലയിലെ മുൻനിരയിലുള്ള ജംബോ ഇലക്ട്രോണിക്സ്, 2025 ഏപ്രിൽ 23 മുതൽ മെയ് 13 വരെ നടക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ മെഗാ പ്രമോഷൻ അനാച്ഛാദനം ചെയ്യുന്നതിൽ ആവേശത്തിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പരിപാടി ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത മൂല്യം നൽകുന്നു, ഏറ്റവും പുതിയ ഇൻ-ഹോം സാങ്കേതികവിദ്യയും എക്സ്ക്ലൂസീവ് ലൈഫ്സ്റ്റൈൽ റിവാർഡുകളും സംയോജിപ്പിക്കുന്നു. ......
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ അതീവ ജാഗ്രത. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ സൈനിക നടപടി പോലുമുണ്ടാകാമെന്ന ഭയത്തിലാണ് പാകിസ്ഥാൻ. ......
കൊച്ചി : കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍മെട്രോ സര്‍വ്വീസ് മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.
വാട്ടര്‍ മെട്രോയെന്ന ഈ ജലഗതാഗത സംവിധാനം വളരെ കുറഞ്ഞ ചിലവില്‍ പൊതു ഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിറവേറ്റുകയും റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്ന്് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.
അതുല്യമായ യാത്ര അനുഭവം, ജലയാത്രയ്ക്ക്് ഇത്രയേറെ വ്യത്യസ്തയും ആസ്വാദ്യതയും ആവേശവും സുഖവും പ്രദാനം ചെയ്യുന്ന മറ്റൊന്നില്ല... ......
പാട്ന: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് അവർ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകർക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ......
ദോഹ: ഹ്രസ്വ സന്ദർശനത്തിനായിഖത്തറിൽ എത്തിയ ദുബായ് ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് സക്കീർ കൊളക്കാടിനെ ഖ ഒഐസിസി ഇൻകാസ്ഖത്തർ മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡണ്ട് നൗഫൽ കട്ടുപ്പാറ, ഭാരവാഹികളായ അനീസ് വളപുരം, ഇർഫാൻ പകര എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ജാഫർ കമ്പാല ഷാൾ അണിയിച്ച് ആദരിച്ചു. ......
കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുമ്പോഴും കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കാതെ ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമമായ അൽ ജസീറ. ഇന്ത്യൻ ഭരണത്തിലുള്ള കശ്മീർ എന്നാണ് ജമ്മു കശ്മീരിനെ അൽ ജസീറ വിശേഷിപ്പിക്കുന്നത്. പഹൽഗാമിൽ ആക്രമണം നടത്തിയവരെ ഭീകകർ എന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കാനും അൽ ജസീറ തയ്യാറല്ല. ......